Posts

Showing posts from 2016

ചലച്ചിത്രകാരന്മാര്‍ - 5 : നരേന്ദ്ര പ്രസാദ്

Image
ഇ ങ്ങ്ലീഷ്‌ സാഹിത്യ അദ്ധ്യാപകന്‍ നാടക കൃത്ത് എ ന്നീ രീതിയില്‍ തുടങ്ങി മലയാളത്തിലെ ഒരു പക്ഷെ എല്ലാ കാലത്തെയും വലിയ വില്ലന്‍ ആയി അഭിനയിച്ച നരേന്ദ്രപ്രസാദ് 1946 ഡിസംബര്‍ 26 നു ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ ജനിച്ചു. അച്ഛന്റെ പേര്‍ രാഘവക്കുറുപ്പ്‌, അമ്മ ജാനകിയമ്മ. പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കര ഗവ. ഹൈസ്കൂളില്‍. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ പ്രീ ഡിഗ്രി , പന്തളം എന്‍ എസ എസ കോളേജില്‍ നിന്ന് ബി എസ സി ( കണക്കു) , കേരള ഇന്സ്ട്ടിട്യൂട് ഓഫ് ഇന്ഗ്ലീഷില്‍ നിന്ന് ഇങ്ങ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം എന്നിവ പൂര്ത്തിേയാക്കി. ഇന്ഗ്ലീഷിലും മലയാള ത്തിലും ധാരാളം വായിക്കുമായിരുന്ന പ്രസാദ് ബിരുദ പഠന സമയത്ത് തന്നെ സാഹിത്യ പ്രവര്ത്തനത്തില്‍ ഏര്പ്പെുട്ടിരുന്നു. മലയാളം ഇങ്ങ്ലീഷ്‌ സാഹിത്യ ചര്ച്ച്കളില സജീവ സാന്നിദ്ധ്യം ആയിരുന്ന അദ്ദേഹം പഠിക്കുന്ന കാലത്ത് ഇത്തരം പല മത്സരങ്ങളിലും സമ്മാനാര്ഹനായി. സൌപര്ണിക എന്ന നാടകം 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്ഡ് ‌ നേടി. ഭാര്യ നന്ദ , മക്കള്‍ ദീപ, ദിവ്യ. ഔദ്യോഗിക ജീവിതം. 1967 ല ബിഷപ്പ് മൂര്‍ കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു....

ചലച്ചിത്രകാരന്മാര്‍ - 4 : രാജന്‍ പി ദേവ്

Image
ആലപ്പുഴ ജില്ലയില്‍ ചേര്ത്തലയില്‍ ജനിച്ച രാജന്‍ പി ദേവ് എന്ന അതുല്യ നടന്‍, ആദ്യം പ്രൊഫഷനല്‍ നാടകങ്ങളിലും പിന്നീട് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ഒരുപോലെ വിജയിച്ച ആളായിരുന്നു. വില്ലന്‍ റോളില്‍ അല്പം നര്മ്മം കലര്ത്തി അഭിനയിച്ച അദ്ദേഹം 200 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘കാട്ടു കുതിര” എന്ന നാടകത്തിലെ കൊച്ചു വാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ്‌ അദ്ദേഹം പ്രശസ്തനായത്. കുടുംബ വിശേഷം 1951 മേയ് 29 നു എസ ജെ ദേവിനും കുട്ടിയമ്മയ്ക്കും തിരുവല്ലയില്‍ ആയിരുന്നു ജനനം. ചേര്ത്തല ഗവ. ബോയ്സ് ഹൈസ്കൂളിലും ചേര്ത്തല സെന്റ്‌ മൈക്കെല്സ് കോളേജിലും , എസ എന്‍ കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. ഭാര്യയുടെ പേര്‍ ശാന്തമ്മ. ആശ, ജൂബി രാജ്, ഉണ്ണി എന്നീ മൂന്നു കുട്ടികള്‍ ഈ ദമ്പതികള്ക്ക് ജനിച്ചു. ഇതില്‍ ജൂബിരാജ് അച്ഛന്റെ പാത തന്നെ തുടര്ന്നു ചില മലയാള സിനിമകളില്‍ അഭിനയി ച്ചിട്ടുണ്ട്. ഉണ്ണി ഒരു ശബ്ദ എഞ്ചിനീയര്‍ ആണ്. ഒന്ന് രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ഉണ്ട്. തുടക്കം നാടകത്തിലൂടെ കേരളത്തിലെ പ്രൊഫഷനല്‍ നാടകങ്ങളില്‍ ആണ് ദേവിന്റെ അഭിനയ ജീവിതം ...

ചലച്ചിത്രകാരന്മാര്‍ -3: പത്മരാജന്‍

Image
പി പത്മരാജന്‍ മലയാളത്തിലെ പ്രസിദ്ധനായ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആയിരുന്നു. മലയാള സാഹിത്യ ത്തിലും ചലച്ചിത്ര മേഖലയിലും തനതായ വ്യക്തിത്വം പ്രകടിപ്പിച്ച അദ്ദേഹം പ്രതിഭാധനനായ സംവിധാ യകന്‍ ഭരതനോടൊപ്പം എണ്പ്തുകളില്‍ കലാമൂല്യം ഉള്ള നല്ല ചിത്രങ്ങള്‍ ബോക്സ് ഓഫീസിലും വിജയവു മാകും എന്ന് തെളിയിച്ചു. കൃത്യവും വിശദവുമായ തിരക്കഥ ഒരു ചലച്ചിത്രത്തിന് എത്രമാത്രം അത്യാവശ്യം ആണെന്ന് ആദ്യം കാണിച്ച എം ടി വാസുദേവന്‍ നായരുടെ ചുവടു പിടിച്ചു മലയാളത്തിലെ ഏറ്റവും നല്ല ചില ചിത്രങ്ങളായ ഒരിടത്തൊരു ഫയല്വാന്‍, കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്ക് പാര്ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം , ഇന്നലെ , സീസന്‍ , ഞാന്‍ ഗന്ധര്‍വന്‍ എന്നീ ചിത്രങ്ങള്‍ പത്മരാജന്റെ സംഭാവനകളാണ്. ജീവചരിത്രം 1945 മേയ് മാസം 23 നു ഹരിപ്പാടിനടുത്ത് മുതുകുളം എന്ന ഗ്രാമത്തില്‍ തുണ്ടത്തില്‍ അനന്ത പത്മനാഭന്‍ പിള്ളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും മകന്‍ ആയി ജനിച്ചു. മുതുകുളം സ്കൂളിലെ പഠന ശേഷം തിരുവനന്തപുരം എം ജി കോളേജിലും യൂനിവെര്സിറ്റി കോളേജിലും പഠിച്ചു , രസതന്ത്രത്തില്‍ ബിരുദം നേ...

കുട്ടനാടന്‍ ചലച്ചിത്രകാരന്മാര്‍ - 2 : നവോദയ അപ്പച്ചന്‍

Image
കുഞ്ചാക്കോയെപ്പോലെതന്നെ മലയാള സിനിമയ്ക്ക് മികച്ച സംഭാവന ചെയ്ത മറ്റൊരു കുട്ടനാട്ടുകാരന്‍ ആയിരുന്നു നവോദയ അപ്പച്ചന്‍. മലയാളത്തില്‍ ആദ്യത്തെ 3ഡി സിനിമയും ആദ്യത്തെ 70 mm ചിത്രവും ഉണ്ടാക്കാനും ധൈര്യം കാണിച്ച അപ്പച്ചന്‍. മലയാള സിനിമയ്ക്ക് നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയ ക്രാന്തദര്ശി ആയിരുന്നു. . ഉദയാ സ്റ്റുഡിയോ സ്ഥാപകനായ കുഞ്ചാക്കൊയുടെ സഹോദരന്‍ ആയി 1925 ഫെബ് ആറിനു പുളിങ്കുന്നില്‍ ജനനം 2012 ഏപ്രില്‍ 23 നു മരണം. ചലച്ചിത്ര നിര്മ്മാ താവും സംവിധായകനും നവോദയ സ്റ്റുഡിയോയുടെ സ്ഥാപകനും ആയിരുന്നു അപ്പച്ചന്‍. അപ്പച്ചന്‍ നിര്മ്മിച്ച ചിത്രങ്ങളില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പടയോട്ടം എന്നിവ പ്രധാനമാണ്. ഇന്ത്യയില്‍ നിര്മ്മിച്ച ആദ്യത്തെ 3ഡി ചിത്രമായിരുന്നു മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഹിന്ദിയില്‍ "ചോട്ട ചേട്ടന്‍" എന്ന പേരിലും ഈ ചിത്രം റിലീസ് ചെയ്തു. ദൂരദര്ശ നില്‍ “ബൈബിള്‍ കഥകള്‍ “(Bible Ki Kahaaniyaam) എന്ന ടിവി സീരിയല്‍ അദ്ദേഹം നിര്മ്മിച്ചു. സഹോദരന്‍ കുഞ്ചാക്കൊയോടൊപ്പം ഉദയ സ്റ്റുഡിയോയില്‍ ...

കുട്ടനാട്ടിലെ ചലച്ചിത്രകാരന്മാര്‍ - 1: കുഞ്ചാക്കോ

Image
കുട്ടനാട്ടിലെ കഥകളി ആചാര്യന്മാരെയും മണ്മറഞ്ഞു പോയ സാഹിത്യ കാരന്മാരെ മിക്കവരെയും ഈ കുറിപ്പുകളിലൂടെ പരിചയപ്പെടുത്താന്‍ കഴിഞ്ഞു. ടെലിവിഷന്‍ കഴിഞ്ഞാല്‍ ഇന്ന് ജനങ്ങളെ ഏറ്റവും ആകര്ഷിക്കുന്ന മാധ്യമം എന്ന നിലയില്‍ സിനിമാ വ്യവസായത്തിനുള്ള പങ്കു ചെറുതല്ല. അതുകൊണ്ടു, വിവിധ രീതികളില്‍ ചലച്ചിത്രവുമായി ബന്ധപ്പെട്ട ചില പ്രതിഭകളെയും വ്യക്തികളെയും പരിചയപ്പെടു ത്താന്‍ ശ്രമിക്കുന്നു. നവ മാധ്യമങ്ങളില്‍ വരുന്നതു കൂടുതലും വായിക്കുന്ന യുവജനങ്ങള്ക്ക് പ്രയോജനപ്പെടുമെന്നു കരുതുന്നു. 1- കുഞ്ചാക്കോ ക്ഷമിക്കണം, കുഞ്ചാക്കോ ബോബന്‍ അല്ല, സാക്ഷാല്‍ കുഞ്ചാക്കോ, ഇപ്പോഴത്തെ നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കൊയുടെ അച്ഛന്‍. മലയാള സിനിമാ ചരിത്രത്തില്‍ അതുല്യമായ സ്ഥാനം ഉള്ള ചലച്ചിത്ര നിര്മ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോ. ആലപ്പുഴയ്ക്കടുത്ത് ഉദയ എന്ന സ്റ്റുഡിയോ തുടങ്ങി മദിരാശി യില്‍ നിന്ന് ചലച്ചിത്ര നിര്മ്മാണം ആദ്യമായി മലയാള മണ്ണില്‍ പറിച്ചുനട്ടയാള്‍. ഞങ്ങളുടെ ചെറുപ്പകാലത്ത് മങ്കൊമ്പില്‍ സിനിമാ കൊട്ടക ഇല്ലായിരുന്നു, ഏറ്...