ചലച്ചിത്രകാരന്മാര്‍ - 5 : നരേന്ദ്ര പ്രസാദ്
ഇ ങ്ങ്ലീഷ് സാഹിത്യ അദ്ധ്യാപകന്‍ നാടക കൃത്ത് എ ന്നീ രീതിയില്‍ തുടങ്ങി മലയാളത്തിലെ ഒരു പക്ഷെ എല്ലാ കാലത്തെയും വലിയ വില്ലന്‍ ആയി അഭിനയിച്ച നരേന്ദ്രപ്രസാദ് 1946 ഡിസംബര്‍ 26 നു ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ ജനിച്ചു. അച്ഛന്റെ പേര്‍ രാഘവക്കുറുപ്പ്, അമ്മ ജാനകിയമ്മ. പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കര ഗവ. ഹൈസ്കൂളില്‍. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ പ്രീ ഡിഗ്രി , പന്തളം എന്‍ എസ എസ കോളേജില്‍ നിന്ന് ബി എസ സി ( കണക്കു) , കേരള ഇന്സ്ട്ടിട്യൂട് ഓഫ് ഇന്ഗ്ലീഷില്‍ നിന്ന് ഇങ്ങ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം എന്നിവ പൂര്ത്തിേയാക്കി. ഇന്ഗ്ലീഷിലും മലയാള ത്തിലും ധാരാളം വായിക്കുമായിരുന്ന പ്രസാദ് ബിരുദ പഠന സമയത്ത് തന്നെ സാഹിത്യ പ്രവര്ത്തനത്തില്‍ ഏര്പ്പെുട്ടിരുന്നു. മലയാളം ഇങ്ങ്ലീഷ് സാഹിത്യ ചര്ച്ച്കളില സജീവ സാന്നിദ്ധ്യം ആയിരുന്ന അദ്ദേഹം പഠിക്കുന്ന കാലത്ത് ഇത്തരം പല മത്സരങ്ങളിലും സമ്മാനാര്ഹനായി. സൌപര്ണിക എന്ന നാടകം 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്ഡ് നേടി. ഭാര്യ നന്ദ , മക്കള്‍ ദീപ, ദിവ്യ. ഔദ്യോഗിക ജീവിതം. 1967 ല ബിഷപ്പ് മൂര്‍ കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു....