ഒരു കമ്പിയുടെയും അല്പം നന്മയുടെയും കഥ

കാലം 1969. ഇന്നത്തെപോലെ ‘എല്ലാവരുടെയും കയ്ക്കുള്ളില്‍  ദുനിയാവ്’ ( Reliance ad : Duniya Mutti Meim दुनिया  मुट्टी मे :) ഇല്ലാത്ത കാലം..ഞാന്‍ ആര്‍ ഈ സി യില്‍ ജോലിക്ക് ചേര്‍ന്നിട്ട് ഏതാനും മാസമേ  ആയിട്ടുള്ളൂ. എല്ലാവരെയും പരിചയമായി വരുന്നെ ഉള്ളൂ. ഒരു ദിവസം എന്റെ പേരില്‍ ഒരു കമ്പി വന്നു : ‘അമ്മ മരിച്ചു (Mother Expired)’ ഇതാണ് വിവരം.അന്നത്തെ  പോസ്റ്റ്‌ മാസ്റ്റര്‍ ശ്രീ നോര്‍മല്‍ മൂളിയില്‍ ഈ കമ്പി എഴുതിയെടുത്തപ്പോള്‍ അദ്ദേഹത്തിന് ഒരു വിഷമം, എങ്ങനെ ഒരാളിന് ഇത് നേരിട്ട് കൊടുക്കും, അദ്ദേഹം തന്നെ കമ്പിയുമായി എന്റെ ഡിപ്പാര്ട്ടുമെന്റില്‍ എത്തി. ഞങ്ങളുടെ ഏറ്റവും സീനിയര്‍ ആയ സഹപ്രവര്‍ത്തകന്‍ ഭരതന്‍ സാറിനെ വിളിച്ചു, ഈ കക്ഷിയെ അറിയാമോ, വിവരം സാര്‍ എങ്ങനെയെങ്കിലും അയാളെ ധരിപ്പിക്കുക എന്ന് പറഞ്ഞു കമ്പി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു. ഭരതന്‍ സാര്‍ മെഷീന്‍സ് ലാബില്‍ ഉണ്ടായിരുന്ന എന്നെ മെല്ലെ വിളിച്ചു,]
‘ എടാ വാ, നമുക്ക് ഒരു ചായ കുടിക്കാം’ എന്ന് പറഞ്ഞു പാപച്ചന്റെ കടയിലേക്ക് നടന്നു. പോയ വഴി വീട്ടിലെ വിവരം എല്ലാം ചോദിച്ചു, അങ്ങനെ അമ്മയില്‍ എത്തി. ‘എങ്ങനെയുണ്ട് നിന്റെ അമ്മയ്ക്ക് ‘എന്ന് ചോദ്യം. ഞാന്‍ പറഞ്ഞു : ‘എന്റെ അമ്മ ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചു പോയല്ലോ’ .അപ്പോഴാണ്  സാര്‍ കമ്പി എന്നെ കാണിച്ചത്. സംഗതി ശരിയാണ്, ആരാണ് കമ്പി അടിച്ചത് എന്ന് നോക്കി, ബാലകൃഷ്ണ കൈമള്‍, എന്റെ ശ്രീമതിയുടെ അച്ഛന്റെ ജ്യേഷ്ടന്‍. എന്റെ വകയില്‍ ഒരമ്മാവന്‍. അദ്ദേഹത്തിന്റെ അമ്മ (എന്റെ അമ്മുമ്മ ) വാര്‍ദ്ധക്യ സഹജമായ അസുഖം ആയി രണ്ടു വര്‍ഷമായി കിടപ്പിലാണ്, അവരാണ് മരിച്ചത്. വയസ്സ് 74  കമ്പിയില്‍ വാക്കുകള്‍ ചുരുക്കാനുള്ള തത്രപ്പാടില്‍ ഇങ്ങനെ പറ്റിയത്. എന്നാലും അല്പം ചിരിക്കുള്ളിലും ഞങ്ങളുടെ പോസ്റ്റ്‌ മാസ്റ്റരുടെ നല്ല മനസ്സിനു നന്ദി പറഞ്ഞു.

Coded telegram on delivery of wife:  .

‘FOOTBALL ARRIVED PUMP MISSING ‘

Comments

വീകെ said…
കമ്പിയുടെ കഥ എന്നും പേടിപ്പിക്കുന്ന കഥകളാണ്. ഞങ്ങളുടെ ഗ്രാമത്തിൽ ഒരു കമ്പി വന്നുവെന്നറിഞ്ഞാൽ കമ്പിയേക്കാൾ സ്പീടിൽ അത് പരക്കും.പിന്നെ ഗ്രാമീണർ അവിടേക്കോടും... അതൊരു കാലം.
ആശംസകൾ...

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി